Skip to main content

Posts

കോട്ടമതിൽ

തോർത്തിൽ പൊതിഞ്ഞ നിധി നെഞ്ചോട് ചേർത്ത് ജീവൻപണയംവെച്ച് ഓടുകയാണ്, പുറകെ നാട്ടുകാരുടെ കൂക്കുവിളികൾ കേൾക്കാം. ഇടവഴിയുടെ ഇരുവശങ്ങളിലുമായി ഒരാൾ പൊക്കത്തിൽ കൊട്ടാരത്തിന്റെ മതിലുകൾ. മറുവശത്തുനിന്ന് ആരോ ഓടി വരുന്നുണ്ട്... മതിൽപൊത്തിന്റെ ഇളകിനിന്ന കല്ല് മറച്ചിട്ട് കൊട്ടാരവളപ്പിലേക്ക് ചാടി. ഏതാനും നിമിഷങ്ങൾ..... മതിലിനപ്പുറം, അമ്പലത്തിൽ കയറിയ കള്ളനെ തിരഞ്ഞോടുന്ന നാട്ടുകാരുടെ ആർത്തുവിളികൾ. ശ്വാസം അടക്കിപ്പിടിച്ച് കണ്ണുകളടച്ചിരുന്നു. കണ്ണുതുറന്നപ്പോൾ വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു, ഇനി ഇരുട്ടുവീഴാതെ ഇവിടെ നിന്ന് പോകാൻപറ്റില്ല. ഭാഗ്യം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ കൊട്ടാരത്തിൽ എന്നെ ആരും അന്വേഷിക്കില്ല. എഴുന്നേറ്റ് കൊട്ടാരത്തിനടുത്തേക്ക് നടന്നു. ചെറുപ്പം മുതൽ ഇതിനകം ഒന്ന് കാണണം എന്ന് മോഹിച്ചതാണ്. ഭൂതമുണ്ട് പ്രേതമുണ്ട് എന്ന് പറഞ്ഞ് മുത്തശ്ശി വഴിയിൽനിന്ന്പോലും നോക്കുവാൻ സമ്മതിക്കിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറി വിശാലമായ അറകൾ. നൂറുകൊല്ലത്തെ പഴക്കം കണ്ടാൽ പറയില്ല. എല്ലാം കാലപ്പഴക്കം തോന്നിക്കാത്തവ. അതിവിചിത്രമായ മനോഹരമായ ഒരു പെട്ടി, കയ്യിലെടുത്തു നല്ല ഭാരം. " അത് തിരുമുൽപ്പാടിന്റെയാണ്, വല്യ
Recent posts

അനാഥരാക്കപ്പെട്ട ആത്മാക്കൾ

  നീയൊന്നും രക്ഷപെട്ടു എന്ന് കരുതണ്ടാ... കുടുംബത്തോടെ എല്ലാത്തിനേയും കത്തിക്കും ഞാൻ, നോക്കിയിരുന്നോ... "ദേ നോക്ക് ആ കുത്തുകേസിലെ പുള്ളിയുടെ മോളാട്ടോ ആ പോണെ പുള്ളി അകത്തായാലും ഈ പെണ്ണിനൊരു കൂസലുമില്ല കണ്ടിലെ അണിഞ്ഞൊരുങ്ങി നടപ്പ് എല്ലാം കണക്കാ കുടുംബത്തോടെ" അച്ഛനെ പോലീസുകാർ കൊണ്ടുപോയിട്ട് ഇന്നേക്ക് അഞ്ചുദിവസ്സമായി. ഒരു കൊലപാതകിയുടെ കുടുംബമല്ലേ സഹായിക്കാൻ അയൽകാരുപോലും വരില്ല പോരാത്തതിന് വരത്തന്മാരും. മിന്നു സ്കൂളിൽ പോക്ക് നിർത്തി കൂടെ പഠിക്കുന്ന കുട്ടികളുടെ കുത്തുവാക്കും കളിയാക്കലും എത്രയെന്ന് വെച്ചാ കേൾക്കാത്ത പോലെ നടക്കുക. തോട്ടത്തിൽ പണിക്ക് ആളെയെടുക്കുന്നുണ്ട് എന്ന് രമചേച്ചി പറഞ്ഞു. വീട്ടിൽ അടുപ്പ് പുകയണ്ടേ. കമ്പനിയിൽ പോയി മാനേജരെ കണ്ടു കാലുപിടിച്ചു. "പട്ടിണിയാണ് സാർ രക്ഷിക്കണം മൂന്നു പെണ്ണുങ്ങളുടെ വയറു നിറയാനാണ് സാർ" "നിന്നെ ഇവിടെ പണിക്കെടുത്തിട്ട് നാളെ നീ വല്ലവരെയും കുത്തുകയോ മോഷ്ട്ടിക്കുകയോ ചെയ്യില്ലെന്ന് ആരുകണ്ടു" തിരികെ വീട്ടിൽ വന്നുകയറുമ്പോൾ തലക്ക് ആകെ ഒരു മരവിപ്പായിരുന്നു ഇനിയെന്തു ചെയ്യണം. കയ്യിലാണെങ്കിൽ ഒരു രൂപ പോലുമില്ല. പുറത്തേക്കിറങ്ങിയാൽ ആട്ടു

തിരികെ

ഹൗറാ ബ്രിഡ്ജ് ,എന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടേയുള്ളൂ ഈ നിർമിതി .ദൂരെ നിന്നു നോക്കുമ്പോൾ ഉറുമ്പുകളെ പോലെ ഓടി നടക്കുന്ന വാഹനങ്ങൾ .ഇമവെട്ടാതെ ഈ കൗതുകം നോക്കുവാൻ തോന്നും. വർഷങ്ങൾക്കു മുൻപ് നാടും വീടും വിട്ട് ഗതികിട്ടാ പ്രേതം പോലെ അലത്ത് വന്നു നിന്നത് ഇതേ പാലത്തിനു മുന്നിലാണ് . ജീവിക്കണം എന്ന വാശിയായിരുന്നു , കൈയിലുണ്ടായിരുന്നത് ഒരാഴ്ച കൂടി പിടിച്ചു നിൽക്കാനുള്ള പണവും ജീവനോടൊത്ത് സ്നേഹിക്കുന്ന ക്യാമറയും.   പണമുണ്ടാക്കാനായിരുന്നു പിന്നീടുള്ള ഓട്ടം. അല്ലലറിയാതെ ഇത്രയും നാൾ ജീവിച്ച ഇരുപതുകാരന്  ആകെ അറിയാവുന്നത് കുറച്ച് കണക്ക് കൂട്ടാനും ഫോട്ടോ എടുക്കാനും  മാത്രം. അന്യൻറെ എച്ചിൽ പാത്രം കഴുകാനും മേശ തുടയ്ക്കാനും അറപ്പായിരുന്നു, അങ്ങനെ ജീവിതത്തിലാദ്യമായി പട്ടിണികിടന്നു. ഒരു കണക്കെഴുത്തുകാരന്റെ  പോസ്റ്റ് അന്വേഷിച്ചുള്ള നടത്തമായിരുന്നു പിന്നീട്. അപ്പോഴാണ് ബലേറാം ചാറ്റർജി എന്ന മനുഷ്യനെ കാണുന്നത്. നീണ്ടു മെലിഞ്ഞു വെളുത്ത്, അലക്കി നരച്ച ഒരു ജുബ്ബയും അറ്റങ്ങൾ പൊട്ടിയ ഒരു കണ്ണാടിയും അതായിരുന്നു അന്ന് അയാളുടെ വേഷം. മൈ നെയിം ഈസ് ബലറാം  ചാറ്റർജി ഐ ആം  എ ടീച്ചർ ,വാട്ട് ഈസ് യുവർ  നെയിം?  

ഇന്‍ബോക്സിയന്‍

                                                    1  Anoushka - Active   Now                               8:00 am Hi Hi Good morning have a nice day. Thank you, wish you the same. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഓ എന്തുപറയാന്‍... ഓഫീസില്‍ പോകാന്‍ നില്‍ക്കുകയാണ് see you later bye Ok see you later bye ---------------------------------- ***** --------------------------------- Venu uploaded a photo Notifications ·          * Venu , you have 59 friend request pending ·         * Jeffery Mathew and 594 other people liked your photo    1m ago ·         * Libin and 78 others were commented on your photo  1m ago ·         * You have memories with Rahul melevettil , Ardra s darsan to look back on today ·         * Jamsheer edakadan posted in yaathrikar group *Vinduja madathil and 2 others have birthday today. Help them celebrate ! Other 82 notifications “ശ്ശെടാ ഫ്രണ്ട് ലിമിറ്റ് കഴിഞ്ഞല്ലോ .... ഹ കുഴപ്പമില്ല ലൈക്ക് തരാത്ത കൊറച്ചവ