ഒരു ചുവന്ന വിളക്കിനെ പ്രാപിക്കാനായി മാറ്റിവെച്ച പൈസ ട്രാഫിക്ക് പോലീസിന് കൈമടക്ക് കൊടുക്കേണ്ടി വന്നതിന്റെ അമർഷം പാതി തീർത്ത ബിയർ ബോട്ടിൽ എറിഞ്ഞുടച്ച് തീർത്തപ്പോൾ പാഴാക്കിയ ലഹരിയുടെ വിലയേ ചോല്ലി മറ്റൊരുവന്റെ ചീത്ത .പുകച്ചു തള്ളിയ കഞ്ചാവിന്റെ പുകമറ കൊണ്ട് തൊട്ടടുത്തിരുന്ന് തെറി വിളിക്കുന്നവന്റെ മുഖം വ്യക്തമായില്ല . ഇറങ്ങി തിരിച്ച കാര്യം നടത്തിയിട്ടേ അടങ്ങൂ എന്ന് കൂട്ടത്തിലെ പൊടിമീശക്കാരന്റെ വാശി .ഒടുവിൽ വേട്ടമ്യഗത്തെ കണ്ടെത്തിയത് തെരുവ് വിളക്കിന്റെ ചുവട്ടിൽ തല ചായിച്ച ഒരു ഭ്രാന്തിപ്പെണ്ണിൽ . ഫോറിൻ കാറിന്റെ തണുപ്പിലേക്ക് വലിച്ചു കയറ്റുമ്പോൾ അവൾ എന്തോ പറയുന്നുണ്ടായിരുന്നു .... ആരോ ഉപേക്ഷിച്ച മുറിപ്പാടുകൾ തുന്നിച്ചേർത്ത അവളുടെ ചുരിദാർ ഒന്നാമന്റെ ഊഴത്തിൽ കാറ്റിൽ പാറി നടന്നു കാറിനകത്തെ എസിയുടെ തണുപ്പിൽ അവളുടെ നഗ്നത തണുത്തു വിറച്ചു . കഞ്ചാവിന്റെ പുക അവളുടെ ശ്വാസനാളത്തെ വരിഞ്ഞുമുറുക്കി . രണ്ടാമന്റെ ഊഴം കഴിഞ്ഞപ്പോഴേക്കും അവൾ പാതി ജടമായിരുന്നു . മൂന്നാമന്റെ വികൃതിയുടെ ശബ്ദം കാറിനകത്തെ പുകയിൽ ഏറെ നേരം തിങ്ങിനിന്നു കൂട്ടത്തിലെ പൊടിമീശക്കാരന് ആവേശം കുറച്ച് കൂടുതലായിരുന്നു . ...