Skip to main content

Posts

Showing posts from October, 2017

ഗ്രീഷ്മത്തിലെ  പ്രണയം

ഫോൺ നിർത്താതെ അടിക്കുന്നുണ്ട് .. ആരാണാവോ വല്ല അത്യാവശ്യക്കാരും ആയിരിക്കുമോ ?ഈ തിരക്കിനിടയിൽ എടുക്കാനും കഴിയില്ല . 8:30 ന്റെ എം.ടി.എസ് ൽ എന്നും ഇങ്ങനെയാണ് രാവിലെ വീട്ടുപണിക്ക്  പോകുന്നവർ മുതൽ സ്ക്കൂൾ വിദ്യാർഥികൾ വരെയുണ്ട് .ഏറെയും സ്ഥിരയാത്രക്കാർ . എടക്കരയിലെത്തിയപ്പോൾ ഒരുവിധം സീറ്റ് കിട്ടി ബാഗ് തുറന്ന് ഫോൺ തപ്പിയെടുത്തു .അല്ലെങ്കിലും എന്നെയിപ്പോൾ ആരുവിളിക്കാനാണ് വീട്ടിൽ നിന്നും അമ്മ വിളിക്കും വൈകുന്നേരങ്ങളിൽ അതും വല്ലപ്പോഴും ,പിന്നെ തവണകൾ തെറ്റുമ്പോൾ ഉള്ള ബാങ്ക് കാരുടെ വിളിയും . നാലു മിസ്സ്ഡ് കാൾസ് ഫ്രം അഭിജിത്ത് . അഭിജിത്ത് ..അഭി.. ജി എച്ച് എസ് എസ് എടക്കരയിലായിരുന്നപ്പോൾ ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ട വിദ്യാർഥി .. രൂപത്തിലും പെരുമാറ്റത്തിലും പ്രായത്തിൽ കവിഞ്ഞ പക്വത. അവനെ ഒരിക്കൽ പരിചയപ്പെട്ടവരൊന്നും പിന്നീട് അവനെ മറക്കില്ല അതായിരുന്നു അഭി . മൂന്ന് വർഷമായി സ്ക്കൂളിൽ നിന്നും പോന്നിട്ട് ഇപ്പോഴും Contact ഉള്ള ഏക വിദ്യാർഥി അതിലുപരി എനിക്ക് നല്ല ഒരു സുഹൃത്ത് .മാസത്തിൽ ഒരിക്കലെങ്കിലും വിളിക്കും ഏറെ നേരം സംസാരിക്കും അവന്റെ പുതിയ ജീവിതത്തെ പറ്റിയും പൂമ്പാറ്റ നിരീക്ഷണങ്ങളെപ്പറ്റിയും പഠ...