ഫോൺ നിർത്താതെ അടിക്കുന്നുണ്ട് .. ആരാണാവോ വല്ല അത്യാവശ്യക്കാരും ആയിരിക്കുമോ ?ഈ തിരക്കിനിടയിൽ എടുക്കാനും കഴിയില്ല . 8:30 ന്റെ എം.ടി.എസ് ൽ എന്നും ഇങ്ങനെയാണ് രാവിലെ വീട്ടുപണിക്ക് പോകുന്നവർ മുതൽ സ്ക്കൂൾ വിദ്യാർഥികൾ വരെയുണ്ട് .ഏറെയും സ്ഥിരയാത്രക്കാർ .
എടക്കരയിലെത്തിയപ്പോൾ ഒരുവിധം സീറ്റ് കിട്ടി ബാഗ് തുറന്ന് ഫോൺ തപ്പിയെടുത്തു .അല്ലെങ്കിലും എന്നെയിപ്പോൾ ആരുവിളിക്കാനാണ് വീട്ടിൽ നിന്നും അമ്മ വിളിക്കും വൈകുന്നേരങ്ങളിൽ അതും വല്ലപ്പോഴും ,പിന്നെ തവണകൾ തെറ്റുമ്പോൾ ഉള്ള ബാങ്ക് കാരുടെ വിളിയും .

നാലു മിസ്സ്ഡ് കാൾസ് ഫ്രം അഭിജിത്ത് .
അഭിജിത്ത് ..അഭി.. ജി എച്ച് എസ് എസ് എടക്കരയിലായിരുന്നപ്പോൾ ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ട വിദ്യാർഥി .. രൂപത്തിലും പെരുമാറ്റത്തിലും പ്രായത്തിൽ കവിഞ്ഞ പക്വത. അവനെ ഒരിക്കൽ പരിചയപ്പെട്ടവരൊന്നും പിന്നീട് അവനെ മറക്കില്ല അതായിരുന്നു അഭി .
മൂന്ന് വർഷമായി സ്ക്കൂളിൽ നിന്നും പോന്നിട്ട് ഇപ്പോഴും Contact ഉള്ള ഏക വിദ്യാർഥി അതിലുപരി എനിക്ക് നല്ല ഒരു സുഹൃത്ത് .മാസത്തിൽ ഒരിക്കലെങ്കിലും വിളിക്കും ഏറെ നേരം സംസാരിക്കും അവന്റെ പുതിയ ജീവിതത്തെ പറ്റിയും പൂമ്പാറ്റ നിരീക്ഷണങ്ങളെപ്പറ്റിയും പഠനത്തേയും പ്രണയത്തേയും പറ്റിയും .ഏതു വിഷയത്തെ പറ്റിയായാലും അഭിക്ക് സംസാരിക്കുവാനുണ്ടായിരുന്നു.

നമ്പർഞെക്കി തിരിച്ച് വിളിച്ചു .
ടീച്ചറെ തിരക്കിലായിരുന്നോ? ഇന്ന് രാവിലെയാണ് ടീച്ചറുടെ മെസ്സേജ് കണ്ടത്. എന്താണ് ടീച്ചറെ ഈ പറയുന്നത്....
അഭി ഞാൻ ഇപ്പോൾ ബസ്സിലാണ് അതേ പറ്റി സംസാരിക്കാൻ പറ്റിയ ഒരു ചുറ്റുപാടിലല്ല ബസ്സിറങ്ങിയിട്ട് വിളിക്കാം.
ബസ്സിറങ്ങി മാനവേദനിലേക്ക് നടക്കുമ്പോൾ ഓർത്തു .. ഓർമ്മകൾക്ക് ഒരു പാട് കാലത്തെ പഴക്കം ഉണ്ടായിരുന്നു .
മഹാരാജാസിന്റെ വരാന്തകൾക്കും പൂമരങ്ങൾക്കും വരെ പറയുവാൻ ഉണ്ടായിരുന്നു അന്നത്തെ ജോസഫ് - ഗ്രീഷ്മ പ്രണയജോടികളെപ്പറ്റി .ക്യാംപസ്സിലെ പ്രധാന ബുദ്ധിജീവികളിലൊരാളായിരുന്നു ജോസഫ് . B Sc computer Science ഒന്നാം വർഷ വിദ്യാർഥിനിയായ ഞാൻ , കോളേജ് മാഗസ്സിനിലെഴുതിയ ഒരു കവിതയിലൂടെയാണ് അവസാന വർഷ ബി.എ മലയാള വിദ്യാർഥിയായ ജോസഫിനെപറ്റി അറിയുന്നത്. പെൺകുട്ടികളുടെ ഇടയിലെ ഹീറോ .അസാദ്ധ്യ എഴുത്തുകാരൻ കോളേജ് പ്രോഗ്രാമുകൾക്ക് കവിതകൾ ചൊല്ലും, എല്ലാവരുടേയും പ്രിയങ്കരൻ .ആദ്യം തോന്നിയത് ആരാധനയായിരുന്നു.പിന്നീട് എപ്പോഴോ സീനിയർ വഴി ജോസഫിനെ പരിചപ്പെട്ടു .വരാന്തകളിൽ വെച്ചുള്ള ചിരികൾ കുശലം ചോദിക്കലുകൾ നല്ലോരു സൗഹ്യദത്തിലേക്ക് വഴി തിരിച്ചുവിട്ടു. കോളേജിലെ എല്ലാവർക്കും കൗതുകമായിരുന്നു അത് കാരണം ജോസഫ് ഒരു പെൺകുട്ടിയോട് സംസാരിക്കുക എന്നത് വിചിത്രമായിരുന്നു .
ആദ്യാമായ് എഴുതിയ കവിതക്ക് ജോസഫിന്റെ പിൻതുണയും അഭിനന്ദങ്ങളും കിട്ടിയപ്പോൾ ലോകം കീഴടക്കിയ ഒരു സന്തോഷമായിരുന്നു .അത് പ്രണയത്തിന്റെ തുടക്കമായിരുന്നു .കാര്യം കൂട്ടുകാരികളുമായ് പങ്കുവെച്ചു .'നിന്നെക്കാൾ സുന്ദരികളായ പെണ്ണുങ്ങൾ പുറക്കേ നടന്നിട്ടും വീഴാത്തയാളാ പിന്നെയാ നീ .. 'കാര്യം ജോസഫിനോട് പറയുവാൻ മടി മറുപടി ഇഷ്ടമല്ല എന്നാണെങ്കിൽ പിന്നെ ഓർക്കാൻ കൂടി വയ്യ.
രണ്ടും കൽപ്പിച്ച് ഞാൻ എന്റെ പ്രണയത്തെ "വയലറ്റ് പൂക്കൾ" എന്ന ഒരു കവിതയായ് ജോസഫിനു നൽകി. കവിത വായിച്ച് ഒന്നും മിണ്ടാതെ ജോസഫ് പോയി . ഏറെ സങ്കടം തോന്നി ആരോടും ഒന്നും മിണ്ടിയില്ല .പിറ്റേന്ന് ,തന്ന സ്വാതന്ത്ര്യം പ്രണയത്തിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുവാൻ ചെന്ന എന്നെ ജോസഫ് എതിരേറ്റത് കൈകളിൽ ഒരു പിടി വയലറ്റ് പൂക്കളുമായിട്ടായിരുന്നു .പിന്നീട് ആ പ്രണയം ക്യാംപസ്സ് മുഴുവനും വളർന്നു.ബി.എ കഴിഞ്ഞു പോയ ജോസഫ് എനിക്കു വേണ്ടി എം.എ എടുക്കാൻ തിരികേ വന്നു .
അപ്പോഴേക്കും പ്രണയം വീട്ടിലറിഞ്ഞിരുന്നു. ജോസഫിന് അച്ഛനില്ല വളർന്നതും പഠിച്ചതുമെല്ലാം അമ്മയുടെ തണലിൽ.കഴിഞ്ഞ വർഷം അമ്മയും പോയി .ഇതിനെല്ലാം പുറമേ ജാതിയും ഞങ്ങളുടെ ഇടയിലെ വൻമതിലുകളായി .

നീ കാത്തിരിക്ക് പെണ്ണേ ഒരു വർഷം കൂടിയല്ലേ ഞാൻ വന്നു വിളിക്കാം നീ അപ്പോൾ ഇറങ്ങി വന്നാൽ മാത്രം മതി .
അന്ന് എന്ത് ധൈര്യത്തിലാണ് ജോസഫിന്റെ കൂടെ ഇങ്ങിചെന്നതെന്ന് എനിക്ക് ഇന്നും മനസ്സിലാകുന്നില്ല പ്രണയത്തിന്റെ ശക്തി അതൊന്നു കൊണ്ടു മാത്രം .. പറയത്തക്ക തരത്തിലുള്ള ഒരു ജോലിയും രണ്ടു പേർക്കുമില്ല .
'രണ്ടും പട്ടിണി കിട്ടന്ന് ചാകും' എന്ന് അച്ഛൻ ശപിച്ചത് ഓർമ്മയ്യുണ്ട് .
ജോസഫ് അടുത്തുള്ള ഒരു പാരലൽ കോളേജിൽ പഠിപ്പിക്കുവാൻ കയറി ,ഞാൻ ബി എഡ് എടുത്തു, താൽക്കാലികമായി പല സ്കൂളുകളിലും പഠിപ്പിക്കുവാൻ കയറി .ചെറിയ ചെറിയ കഷ്ടപ്പാടുകളിലും ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ കടന്നു പോയി .
നാളുകൾ കഴിഞ്ഞു ജോസഫ് കോളേജ് ലക്ക്ചററായി ഞങ്ങൾക്ക് അപ്പുപിറന്നു. ജീവിതത്തിലും മനസ്സിലും മാറ്റങ്ങൾ .
ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ല .. പക്ഷേ ജോസഫ് ഇപ്പോൾ മാറിയിരിക്കുന്നു പഴയ പോലെയല്ല . അധികം സംസാരങ്ങളില്ല ഒരു യന്ത്രമനുഷ്യനെപോലെ .വീട്ടിലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്താൽ വാങ്ങിക്കൊണ്ട് വരും അപ്പുവിനെ ഡോക്ടറിനെ കാണിക്കണം എന്ന് പറഞ്ഞാൽ പണം മേശപ്പുറത്ത് ഉണ്ടാകും. ആവശ്യങ്ങൾക്കൊന്നും ഒരു തടസ്സവും പറയാറില്ല .ചോദിക്കുമ്പോൾ പണം തരുന്ന ഒരു മിഷീൻ ആയിട്ടല്ല ഒരു സ്ത്രീക്ക് ഭർത്താവിനെ വേണ്ടത് .ഒരു ഭാര്യക്ക് ഭർത്താവ് എങ്ങനെയായിരിക്കേണമോ അങ്ങനെയൊന്നുമല്ലായിരുന്നു ജോസഫ് .
എന്തു ചെയ്യണം എന്ന് അറിയാതെ വന്നപ്പോഴാണ് അഭിക്ക് ഇതേപറ്റി മെസ്സേജ് അയച്ചത് .മറ്റാരോട് തന്നെയും ഇതേ പറ്റി പാഞ്ഞാൽ എന്നെ കുറ്റപ്പെടുത്തുകയേയുള്ളൂ .

രജിസ്റ്ററിൽ ഒപ്പിട്ട് നേരെ വന്ന് സ്റ്റാഫ് റൂമിലിരുന്നു ആദ്യത്തെ പിരീഡ് ഫ്രീയാണ്. അഭിയെ വിളിച്ചു.
എനിക്ക് തോന്നിയിരുന്നു ടീച്ചറെ കുറേ നാളായി ടീച്ചർ എന്തോ സങ്കടം മനസ്സിൽ കൊണ്ടു നടക്കുകയാണെന്ന് .എനിക്ക് ഒന്നും അറിയില്ല അഭി .ടീച്ചർ ഒരു കാര്യം ചെയ്യ് ആദ്യം സാറിനോട് സംസാരിക്ക് സാറിനും എന്തെങ്കിലും പറയുവാനുണ്ടെങ്കിലോ? എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്തു ചെയ്യണമെന്ന് .

മനസ്സിനെ തയ്യാറാക്കി കാത്തിരുന്നു ഏറെ വൈകിയാണ് ജോസഫ് വന്നത് ഭക്ഷണം എടുത്തു വെക്കട്ടെ എന്ന ചോദ്യത്തിന് കഴിച്ചു എന്ന മട്ടിൽ തലയാട്ടി .ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് കട്ടിലിൽ വന്നിരുന്നപ്പോൾ ഞാൻ ജോസഫിനോട് പറഞ്ഞു എനിക്ക് കുറച്ച് സംസാരിക്കുവാനുണ്ട്
''ഞാൻ മറ്റൊരു പെൺകുട്ടിയുമായ് പ്രണയത്തിലാണ് ഗ്രീഷ്മ , കോളേജിലെ എന്റെ വിദ്യർഥിനിയാണ് ഞങ്ങൾ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു .''
ജോസഫിന്റെ മറുപടി കേട്ടപ്പോൾ നെഞ്ചിൽ ഒരു ഇടിവെട്ടലാണ് ഉണ്ടായത് തിരിച്ച് ഒന്നും പറയുവാൻ എനിക്ക് കഴിഞ്ഞില്ല .രാവിലെ ഞാൻ ഉണരുന്നതിനു മുൻപ് ജോസഫ് പോയിരുന്നു .നടന്നതെല്ലാം ഒരു സ്വപ്നമായിരുന്നോ എന്ന് തോന്നി. മേശപ്പുറത്ത് ഒരു കുറിപ്പുണ്ടായിരുന്നു
ഗ്രീഷ്മ എന്നോട് ക്ഷമിക്കണം . വൈകാതെ നിന്റെ മറുപടി അറിയിക്കണം.
അടക്കിപ്പിടിച്ച കരച്ചിലുമായി സ്ക്കൂളിലേക്ക് ചെന്നു ഫ്രീ പിരീഡ് കിട്ടിയപ്പോൾ അഭിജിത്തിനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു ,ഒട്ടും ഞെട്ടലിലാതെയാണ് അഭിജിത്തെല്ലാം കേട്ടിരുന്നത് ഒരു പക്ഷേ അവനിതെല്ലം മുൻപേ മനസ്സിലായിക്കാണുമോ? .
ടീച്ചർ എന്നിട്ട് എന്തു തീരുമാനിച്ചു. ?
എനിക്ക് ഒന്നും അറിയില്ല അഭി .എനിക്ക് ഒരിക്കലും ജോസഫിനെ പിരിയുവാൻ കഴിയില്ല .അപ്പുവിന്റെ ഭാവി ,ഞങ്ങളുടെ സുരക്ഷ ,വീട്ടുകാരോട് ഞാൻ എന്തു പറയും .ഞാൻ എന്താണ് മറുപടി പറയുക നീ പറ .
ഇപ്പോൾ എന്നോട് പറഞ്ഞില്ലേ ഇതു തന്നെ.
എന്തു വന്നാലും ഉറച്ച മനസ്സോടെ നേരിടുക .ടീച്ചർ എന്തു തീരുമാനിച്ചാലും അത് ശരിയായിരിക്കും .ഞാൻ കാത്തിരിക്കാം എല്ലാം നല്ല രീതിയിൽ നടക്കും.
എന്തു വന്നാലും ഉറച്ച മനസ്സോടെ നേരിടുക .ടീച്ചർ എന്തു തീരുമാനിച്ചാലും അത് ശരിയായിരിക്കും .ഞാൻ കാത്തിരിക്കാം എല്ലാം നല്ല രീതിയിൽ നടക്കും.
അഭിജിത്ത് പറഞ്ഞതെന്താണെന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല .എന്തായാലും ജോസഫിനെ പിരിയാൻ എനിക്കാകില്ല എനിക്കല്ലെങ്കിൽ എന്റെ മകന് ജോസഫിനെ വേണം .
ഹലോ ജോസഫ് ,
എനിക്ക് നിങ്ങളെ പിരിയുവാൻ കഴിയില്ല നിങ്ങൾക്കു വേണ്ടി സ്വന്തമെന്നുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിവന്നവളാണ് ഞാൻ .നിങ്ങളുടെ ഇഷ്ടം അതിന് ഞാൻ എതിരു നിൽക്കുന്നില്ല .പക്ഷേ എനിക്ക് നിങ്ങളെ വേർപിരിയാൻ കഴിയില്ല എന്റെ മകനും, ഞാൻ വെക്കുന്നു..

ഇന്നിപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു .ജോസഫും ആ കുട്ടിയുമായുള്ള വിവാഹം കഴിഞ്ഞു വണ്ടൂരിനടുത്ത് താമസിക്കുന്നു .ഒരിക്കൽ അപ്പുവിനെ കാണുവാൻ രണ്ടു പേരും വന്നിരുന്നു .
എന്റെ ജോലി സ്ഥിരപ്പെട്ടു .അപ്പു ഇപ്പോൾ അഞ്ചാം ക്ലാസിലാണ് .അഭിജിത്ത് നാട്ടിൽ വന്നപ്പോൾ അവൻ എഴുതിയ ഒരു പുസ്തകം തന്നു 'ഗ്രീഷ്മത്തിലെ പ്രണയം'
എന്റെ ജോലി സ്ഥിരപ്പെട്ടു .അപ്പു ഇപ്പോൾ അഞ്ചാം ക്ലാസിലാണ് .അഭിജിത്ത് നാട്ടിൽ വന്നപ്പോൾ അവൻ എഴുതിയ ഒരു പുസ്തകം തന്നു 'ഗ്രീഷ്മത്തിലെ പ്രണയം'
ബർണാഡ് .എം.തമ്പാൻ

Comments
Post a Comment