" ഈ നേരത്തിനി ഇതിലൂടെ ബസ്സ് ഒന്നുമില്ല , മഴ ശക്തമായ്ക്കൊണ്ടിരിക്കുകയാണ്. കൈ കുഞ്ഞുമായ് ഇവിടെ ഇങ്ങനെ നിൽക്കുന്നത് അത്ര പന്തിയല്ല ." ഞാൻ ഒരു പഴയ പോലീസുകാരനാണ് .എവിടെയാണ് പോകേണ്ടതെന്നു വെച്ചാൽ കൊണ്ടു വിടാം . (മേഘ അവളുടെ കൈകുഞ്ഞുമായ് ആ വാഹനത്തിലേക്ക് കയറി .മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു ) ഈ റൂട്ടിൽ രാത്രി ഒരു സമയം കഴിഞ്ഞാൽ പിന്നെ ബസ്സുകളൊന്നും തന്നെയില്ല ''മ്മ്" എവിടെക്കാണ് പോകേണ്ടത് " അറിയില്ല " നിങ്ങളെ കണ്ടിട്ട് എന്തോ പ്രശ്നത്തിൽ പെട്ടതു പോലെയുണ്ടല്ലോ .അതുകൊണ്ടുതന്നെയാണ് നിങ്ങളെ കണ്ടയുടൻ വണ്ടി നിർത്തുവാൻ എന്നോട് മനസ്സു പറഞ്ഞതും ''നിങ്ങൾക്ക് അങ്ങനെ തോന്നിയോ " എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് പറയൂ, പരിഹാരങ്ങളില്ലാത്ത പ്രശ്നങ്ങളില്ലല്ലോ. ഞാൻ റോയ്, നിങ്ങളുടെ പേരെന്താണ് ?ഈ കുട്ടിയുടെ അച്ഛൻ എവിടെയാണ്? " ഞാൻ മേഘ ,M Sc ഫൈനൽ ഇയറിനു പഠിക്കുമ്പോളാണ് വീട്ടുകാരെ എതിർത്ത് മനോജിന്റെ കൂടെ ഇറങ്ങി ചെല്ലുന്നത് .സുഹൃത്തുക്കൾ എല്ലാവരും കൂടി രജിസ്റ്റർ മാരേജ് നടത്തി തന്നു .കോളേജ് കാലം മുതൽക്കുള്ള പ്രണയമാണ് ഞങ്ങളുടേത് .മനോജിനെ വിവ...