Skip to main content

വിശപ്പ്



ഒരു ചുവന്ന വിളക്കിനെ പ്രാപിക്കാനായി മാറ്റിവെച്ച പൈസ ട്രാഫിക്ക് പോലീസിന് കൈമടക്ക് കൊടുക്കേണ്ടി വന്നതിന്റെ അമർഷം പാതി തീർത്ത ബിയർ ബോട്ടിൽ എറിഞ്ഞുടച്ച് തീർത്തപ്പോൾ  പാഴാക്കിയ ലഹരിയുടെ വിലയേ ചോല്ലി മറ്റൊരുവന്റെ ചീത്ത .പുകച്ചു തള്ളിയ കഞ്ചാവിന്റെ പുകമറ കൊണ്ട് തൊട്ടടുത്തിരുന്ന് തെറി വിളിക്കുന്നവന്റെ മുഖം വ്യക്തമായില്ല .
ഇറങ്ങി തിരിച്ച കാര്യം നടത്തിയിട്ടേ അടങ്ങൂ എന്ന് കൂട്ടത്തിലെ പൊടിമീശക്കാരന്റെ വാശി .ഒടുവിൽ വേട്ടമ്യഗത്തെ കണ്ടെത്തിയത് തെരുവ് വിളക്കിന്റെ ചുവട്ടിൽ തല ചായിച്ച ഒരു ഭ്രാന്തിപ്പെണ്ണിൽ .


ഫോറിൻ കാറിന്റെ തണുപ്പിലേക്ക് വലിച്ചു കയറ്റുമ്പോൾ അവൾ എന്തോ പറയുന്നുണ്ടായിരുന്നു .... ആരോ ഉപേക്ഷിച്ച മുറിപ്പാടുകൾ തുന്നിച്ചേർത്ത അവളുടെ ചുരിദാർ ഒന്നാമന്റെ ഊഴത്തിൽ കാറ്റിൽ പാറി നടന്നു

കാറിനകത്തെ എസിയുടെ തണുപ്പിൽ അവളുടെ നഗ്നത തണുത്തു വിറച്ചു . കഞ്ചാവിന്റെ പുക അവളുടെ ശ്വാസനാളത്തെ വരിഞ്ഞുമുറുക്കി . രണ്ടാമന്റെ  ഊഴം കഴിഞ്ഞപ്പോഴേക്കും അവൾ പാതി ജടമായിരുന്നു

 .
മൂന്നാമന്റെ വികൃതിയുടെ ശബ്ദം കാറിനകത്തെ പുകയിൽ ഏറെ നേരം തിങ്ങിനിന്നു കൂട്ടത്തിലെ പൊടിമീശക്കാരന് ആവേശം കുറച്ച് കൂടുതലായിരുന്നു .
 മച്ചാനേ ഒരു റൗണ്ടിനു കൂടി അതിനെ വെച്ചേക്കണേ എന്ന് ഒന്നാമന്റെ അട്ടഹാസം .
നാലമന്റെ ഊഴം- ആദ്യ ജോലി മൂന്നാമന്റെ വികൃതിയുടെ കറപ്പാടുകൾ തുടച്ചു മാറ്റുക എന്നതായിരുന്നു . പൊടിമീശക്കാരന്റെ കാമവെറികളിൽ നിന്നും ബിയർ ബോട്ടിൽ വലിച്ചൂരിയപ്പോൾ ആ മാംസപിണ്ഡത്തിൽ നിന്നും നിലവിളിയുയർന്നു
ചത്തിട്ടില്ല വേഗം പണി നോക്കെടാ....


നാലാമൻ അവളുടെ കാലുകൾക്കിടയിലേക്ക് നുഴഞ്ഞു കയറുമ്പോൾ അവളെന്തോ പറയുന്നുണ്ടായിരുന്നു.....

വിശക്കുന്നു.


Comments

  1. ചൂന്യാമുളക് പോലൊരു കഥ.. ചെറുതാണെങ്കിലും മനസ്സിൽ നല്ല നീറ്റൽ.

    ReplyDelete

Post a Comment

Popular posts from this blog

കോട്ടമതിൽ

തോർത്തിൽ പൊതിഞ്ഞ നിധി നെഞ്ചോട് ചേർത്ത് ജീവൻപണയം വെച്ച് ഓടുകയാണ്, പുറകെ നാട്ടുകാരുടെ കൂക്കുവിളികൾ കേൾക്കാം. ഇടവഴിയുടെ ഇരുവശങ്ങളിലുമായി ഒരാൾ പൊക്കത്തിൽ കൊട്ടാരത്തിന്റെ മതിലുകൾ. മറുവശത്തുനിന്ന് ആരോ ഓടി വരുന്നുണ്ട്... മതിൽപൊത്തിന്റെ ഇളകിനിന്ന കല്ല് മറച്ചിട്ട് കൊട്ടാരവളപ്പിലേക്ക് ചാടി. ഏതാനും നിമിഷങ്ങൾ..... മതിലിനപ്പുറം, അമ്പലത്തിൽ കയറിയ കള്ളനെ തിരഞ്ഞോടുന്ന നാട്ടുകാരുടെ ആർത്തുവിളികൾ. ശ്വാസം അടക്കിപ്പിടിച്ച് കണ്ണുകളടച്ചിരുന്നു. കണ്ണുതുറന്നപ്പോൾ വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു, ഇനി ഇരുട്ടുവീഴാതെ ഇവിടെ നിന്ന് പോകാൻപറ്റില്ല. ഭാഗ്യം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ കൊട്ടാരത്തിൽ എന്നെ ആരും അന്വേഷിക്കില്ല. എഴുന്നേറ്റ് കൊട്ടാരത്തിനടുത്തേക്ക് നടന്നു. ചെറുപ്പം മുതൽ ഇതിനകം ഒന്ന് കാണണം എന്ന് മോഹിച്ചതാണ്. ഭൂതമുണ്ട് പ്രേതമുണ്ട് എന്ന് പറഞ്ഞ് മുത്തശ്ശി വഴിയിൽ നിന്ന്പോലും നോക്കുവാൻ സമ്മതിക്കിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറി വിശാലമായ അറകൾ. നൂറുകൊല്ലത്തെ പഴക്കം കണ്ടാൽ പറയില്ല. എല്ലാം കാലപ്പഴക്കം തോന്നിക്കാത്തവ. അതിവിചിത്രമായ മനോഹരമായ ഒരു പെട്ടി, കയ്യിലെടുത്തു നല്ല ഭാരം. " അത് തിരുമുൽപ്പാടിന്റെയാണ്, വല...

ഇന്‍ബോക്സിയന്‍

                                                    1  Anoushka - Active   Now                               8:00 am Hi Hi Good morning have a nice day. Thank you, wish you the same. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഓ എന്തുപറയാന്‍... ഓഫീസില്‍ പോകാന്‍ നില്‍ക്കുകയാണ് see you later bye Ok see you later bye ---------------------------------- ***** --------------------------------- Venu uploaded a photo Notifications ·          * Venu , you have 59 friend request pending ·         * Jeffery Mathew and 594 other people liked your photo    1m ago ·         * Libin and 78 others were commented on your photo  1m ago ·         * Yo...

തിരികെ

ഹൗറാ ബ്രിഡ്ജ് ,എന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടേയുള്ളൂ ഈ നിർമിതി .ദൂരെ നിന്നു നോക്കുമ്പോൾ ഉറുമ്പുകളെ പോലെ ഓടി നടക്കുന്ന വാഹനങ്ങൾ .ഇമവെട്ടാതെ ഈ കൗതുകം നോക്കുവാൻ തോന്നും. വർഷങ്ങൾക്കു മുൻപ് നാടും വീടും വിട്ട് ഗതികിട്ടാ പ്രേതം പോലെ അലത്ത് വന്നു നിന്നത് ഇതേ പാലത്തിനു മുന്നിലാണ് . ജീവിക്കണം എന്ന വാശിയായിരുന്നു , കൈയിലുണ്ടായിരുന്നത് ഒരാഴ്ച കൂടി പിടിച്ചു നിൽക്കാനുള്ള പണവും ജീവനോടൊത്ത് സ്നേഹിക്കുന്ന ക്യാമറയും.   പണമുണ്ടാക്കാനായിരുന്നു പിന്നീടുള്ള ഓട്ടം. അല്ലലറിയാതെ ഇത്രയും നാൾ ജീവിച്ച ഇരുപതുകാരന്  ആകെ അറിയാവുന്നത് കുറച്ച് കണക്ക് കൂട്ടാനും ഫോട്ടോ എടുക്കാനും  മാത്രം. അന്യൻറെ എച്ചിൽ പാത്രം കഴുകാനും മേശ തുടയ്ക്കാനും അറപ്പായിരുന്നു, അങ്ങനെ ജീവിതത്തിലാദ്യമായി പട്ടിണികിടന്നു. ഒരു കണക്കെഴുത്തുകാരന്റെ  പോസ്റ്റ് അന്വേഷിച്ചുള്ള നടത്തമായിരുന്നു പിന്നീട്. അപ്പോഴാണ് ബലേറാം ചാറ്റർജി എന്ന മനുഷ്യനെ കാണുന്നത്. നീണ്ടു മെലിഞ്ഞു വെളുത്ത്, അലക്കി നരച്ച ഒരു ജുബ്ബയും അറ്റങ്ങൾ പൊട്ടിയ ഒരു കണ്ണാടിയും അതായിരുന്നു അന്ന് അയാളുടെ വേഷം. മൈ നെയിം ഈസ് ബലറാം  ചാറ്റർജി ഐ ആം  എ ടീച...