Skip to main content

ഫ്യു ഹവേർസ്

" ഈ നേരത്തിനി ഇതിലൂടെ ബസ്സ് ഒന്നുമില്ല ,
മഴ ശക്തമായ്ക്കൊണ്ടിരിക്കുകയാണ്. കൈ കുഞ്ഞുമായ് ഇവിടെ ഇങ്ങനെ നിൽക്കുന്നത് അത്ര പന്തിയല്ല ."
ഞാൻ ഒരു പഴയ പോലീസുകാരനാണ് .എവിടെയാണ് പോകേണ്ടതെന്നു വെച്ചാൽ കൊണ്ടു വിടാം .
(മേഘ  അവളുടെ കൈകുഞ്ഞുമായ് ആ വാഹനത്തിലേക്ക് കയറി .മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു )
ഈ റൂട്ടിൽ രാത്രി ഒരു സമയം കഴിഞ്ഞാൽ പിന്നെ ബസ്സുകളൊന്നും തന്നെയില്ല
''മ്മ്"
എവിടെക്കാണ് പോകേണ്ടത്
" അറിയില്ല "
നിങ്ങളെ കണ്ടിട്ട് എന്തോ പ്രശ്നത്തിൽ പെട്ടതു പോലെയുണ്ടല്ലോ .അതുകൊണ്ടുതന്നെയാണ് നിങ്ങളെ കണ്ടയുടൻ വണ്ടി നിർത്തുവാൻ എന്നോട് മനസ്സു പറഞ്ഞതും
''നിങ്ങൾക്ക് അങ്ങനെ തോന്നിയോ "
എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് പറയൂ, പരിഹാരങ്ങളില്ലാത്ത പ്രശ്നങ്ങളില്ലല്ലോ.
ഞാൻ റോയ്, നിങ്ങളുടെ പേരെന്താണ് ?ഈ കുട്ടിയുടെ അച്ഛൻ എവിടെയാണ്?
" ഞാൻ മേഘ ,M Sc ഫൈനൽ ഇയറിനു പഠിക്കുമ്പോളാണ് വീട്ടുകാരെ എതിർത്ത് മനോജിന്റെ കൂടെ ഇറങ്ങി ചെല്ലുന്നത് .സുഹൃത്തുക്കൾ എല്ലാവരും കൂടി രജിസ്റ്റർ മാരേജ് നടത്തി തന്നു .കോളേജ് കാലം മുതൽക്കുള്ള പ്രണയമാണ് ഞങ്ങളുടേത് .മനോജിനെ വിവാഹം കഴിക്കുവാൻ അച്ഛനു സമ്മതമില്ലായിരുന്നു .ജാതി സാമ്പത്തികം ഇതിനുപറമേ മനോജ് അനാഥനാണ് എന്നതും.ഈ നൂറ്റാണ്ടിലും മതത്തിന്റെയും ആചാരത്തിന്റെയും മതിൽ കെട്ടുകൾക്കുള്ളിലാണ് എന്റെ വീട്ടുകാർ .ഞാൻ മനോജിനോടൊത്ത് ഇറങ്ങി ചെന്ന അന്ന് തന്നെ എന്നെ പടിയടച്ച് പിണ്ഡം വെച്ചു. കൂട്ടുകാർ എല്ലാം കൂടി എടുത്തു തന്ന വാടക വീട്ടിലായിരുന്നു താമസം. ഒരു പ്രൈവറ്റ് ഇൻഷുറൻസ് കമ്പനിയിലായിരുന്നു മനോജിന് ജോലി .ഞാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊടുക്കുമായിരുന്നു.അങ്ങനെ ഒരു ചെറിയ കുടുംബ ജീവിതം ഞങ്ങളും മെനഞ്ഞെടുത്തു.ആറുമാസം മുന്പ് നടന്ന ഒരു അപകടത്തിൽ മനോജ് .....
ഉള്ളതെല്ലാം നുള്ളിപ്പെറുക്കി രണ്ടു മാസം പിടിച്ചു നിന്നു. പണത്തിന്റെ കാര്യമല്ലേ ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ സുഹൃത്തുക്കളും കൈയ്യൊഴിഞ്ഞു തുടങ്ങി .അവരേയും കുറ്റം പറയാൻ പറ്റില്ല എത്രയെന്നു വെച്ചാ അവരും .
കുറച്ചു നാൾ ജോലി അന്വേഷിച്ച് നടന്നു.കൈകുത്തുമായ് നടക്കുന്നവർക്ക് സിമ്പതി കിട്ടും എന്നല്ലാതെ ജോലി കിട്ടില്ല എന്ന് മനസ്സിലായി .
വീട്ടുടമയോട് അവധികൾ പറഞ്ഞ് മടുത്തിരിക്കുന്നു ഇന്നോ നാളെയോ അവിടെ നിന്നും ഇറങ്ങേണ്ടി വരും .
ഒടുവിൽ  ഇന്ന് ജോലിക്കു വേണ്ടി ചെന്നു കണ്ട കമ്പനി മുതലാളി പറഞ്ഞു തന്നു മണിക്കൂറുകൾക്ക് പതിനായിരങ്ങൾ കിട്ടുന്ന ജോലിയെപറ്റി .ഒന്നു മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു. അല്ലേങ്കിലും അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് ,കൈയിൽ പണമില്ല താമസ്സിക്കാൻ സ്വന്തമായ് ഒരു വീടില്ല, ചോദിക്കുവാൻ സ്വന്തമെന്ന ആരുമില്ല .
കുഞ്ഞിന് പാൽ വാങ്ങുവാൻ ഉള്ള പണം പോലും ഇപ്പോൾ എന്റെ കൈയ്യിലില്ല. ഒടുവിൽ അയാൾ പറഞ്ഞു തന്ന തൊഴിൽ സ്വീകരിക്കുവാൻ തുനിഞ്ഞാണ് ഈ രാത്രി ഞാൻ തയ്യാറായി നിന്നത്. താങ്കൾക്കു പകരം ആവശ്യക്കാർ ആയിരുന്നെങ്കിൽ അവരുടെ കൂടെ പോയിരുന്നേനെ .ഇനി പറയൂ എന്റെ പ്രശ്നങ്ങൾക്ക് നിങ്ങളുടെ കൈയ്യിൽ എന്താണ് പരിഹാരം
നിങ്ങളുടെ വീട് എവിടെയാണെന്ന് പറഞ്ഞില്ല.
"അടുത്ത വളവിൽ നിന്നും നാലാമത്തെ വീട് "
"നന്ദി ,ഈ രാത്രിയിൽ ഇത്രയധികം ദൂരം കൊണ്ടുവിട്ടതിന് "
"ഇത് എന്റെ വിസിറ്റിംഗ് കാർഡ് "
മ്മ്
"നാളെ എന്റെ ഷോപ്പിലേക്ക് വരു അവിടെ ഒരു sales ഗേളിന്റെ ഒഴിവുണ്ട്. പിന്നെ ദാ ഇത് പിടിക്കൂ ഈ മാസത്തെ ശമ്പളത്തിന്റെ അഡ്വാൻസ്സ്.
അപ്പോ നാളെ കാണാം ഗുഡ് നൈറ്റ്"

Comments

Post a Comment

Popular posts from this blog

കോട്ടമതിൽ

തോർത്തിൽ പൊതിഞ്ഞ നിധി നെഞ്ചോട് ചേർത്ത് ജീവൻപണയം വെച്ച് ഓടുകയാണ്, പുറകെ നാട്ടുകാരുടെ കൂക്കുവിളികൾ കേൾക്കാം. ഇടവഴിയുടെ ഇരുവശങ്ങളിലുമായി ഒരാൾ പൊക്കത്തിൽ കൊട്ടാരത്തിന്റെ മതിലുകൾ. മറുവശത്തുനിന്ന് ആരോ ഓടി വരുന്നുണ്ട്... മതിൽപൊത്തിന്റെ ഇളകിനിന്ന കല്ല് മറച്ചിട്ട് കൊട്ടാരവളപ്പിലേക്ക് ചാടി. ഏതാനും നിമിഷങ്ങൾ..... മതിലിനപ്പുറം, അമ്പലത്തിൽ കയറിയ കള്ളനെ തിരഞ്ഞോടുന്ന നാട്ടുകാരുടെ ആർത്തുവിളികൾ. ശ്വാസം അടക്കിപ്പിടിച്ച് കണ്ണുകളടച്ചിരുന്നു. കണ്ണുതുറന്നപ്പോൾ വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു, ഇനി ഇരുട്ടുവീഴാതെ ഇവിടെ നിന്ന് പോകാൻപറ്റില്ല. ഭാഗ്യം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ കൊട്ടാരത്തിൽ എന്നെ ആരും അന്വേഷിക്കില്ല. എഴുന്നേറ്റ് കൊട്ടാരത്തിനടുത്തേക്ക് നടന്നു. ചെറുപ്പം മുതൽ ഇതിനകം ഒന്ന് കാണണം എന്ന് മോഹിച്ചതാണ്. ഭൂതമുണ്ട് പ്രേതമുണ്ട് എന്ന് പറഞ്ഞ് മുത്തശ്ശി വഴിയിൽ നിന്ന്പോലും നോക്കുവാൻ സമ്മതിക്കിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറി വിശാലമായ അറകൾ. നൂറുകൊല്ലത്തെ പഴക്കം കണ്ടാൽ പറയില്ല. എല്ലാം കാലപ്പഴക്കം തോന്നിക്കാത്തവ. അതിവിചിത്രമായ മനോഹരമായ ഒരു പെട്ടി, കയ്യിലെടുത്തു നല്ല ഭാരം. " അത് തിരുമുൽപ്പാടിന്റെയാണ്, വല...

ഇന്‍ബോക്സിയന്‍

                                                    1  Anoushka - Active   Now                               8:00 am Hi Hi Good morning have a nice day. Thank you, wish you the same. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഓ എന്തുപറയാന്‍... ഓഫീസില്‍ പോകാന്‍ നില്‍ക്കുകയാണ് see you later bye Ok see you later bye ---------------------------------- ***** --------------------------------- Venu uploaded a photo Notifications ·          * Venu , you have 59 friend request pending ·         * Jeffery Mathew and 594 other people liked your photo    1m ago ·         * Libin and 78 others were commented on your photo  1m ago ·         * Yo...

തിരികെ

ഹൗറാ ബ്രിഡ്ജ് ,എന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടേയുള്ളൂ ഈ നിർമിതി .ദൂരെ നിന്നു നോക്കുമ്പോൾ ഉറുമ്പുകളെ പോലെ ഓടി നടക്കുന്ന വാഹനങ്ങൾ .ഇമവെട്ടാതെ ഈ കൗതുകം നോക്കുവാൻ തോന്നും. വർഷങ്ങൾക്കു മുൻപ് നാടും വീടും വിട്ട് ഗതികിട്ടാ പ്രേതം പോലെ അലത്ത് വന്നു നിന്നത് ഇതേ പാലത്തിനു മുന്നിലാണ് . ജീവിക്കണം എന്ന വാശിയായിരുന്നു , കൈയിലുണ്ടായിരുന്നത് ഒരാഴ്ച കൂടി പിടിച്ചു നിൽക്കാനുള്ള പണവും ജീവനോടൊത്ത് സ്നേഹിക്കുന്ന ക്യാമറയും.   പണമുണ്ടാക്കാനായിരുന്നു പിന്നീടുള്ള ഓട്ടം. അല്ലലറിയാതെ ഇത്രയും നാൾ ജീവിച്ച ഇരുപതുകാരന്  ആകെ അറിയാവുന്നത് കുറച്ച് കണക്ക് കൂട്ടാനും ഫോട്ടോ എടുക്കാനും  മാത്രം. അന്യൻറെ എച്ചിൽ പാത്രം കഴുകാനും മേശ തുടയ്ക്കാനും അറപ്പായിരുന്നു, അങ്ങനെ ജീവിതത്തിലാദ്യമായി പട്ടിണികിടന്നു. ഒരു കണക്കെഴുത്തുകാരന്റെ  പോസ്റ്റ് അന്വേഷിച്ചുള്ള നടത്തമായിരുന്നു പിന്നീട്. അപ്പോഴാണ് ബലേറാം ചാറ്റർജി എന്ന മനുഷ്യനെ കാണുന്നത്. നീണ്ടു മെലിഞ്ഞു വെളുത്ത്, അലക്കി നരച്ച ഒരു ജുബ്ബയും അറ്റങ്ങൾ പൊട്ടിയ ഒരു കണ്ണാടിയും അതായിരുന്നു അന്ന് അയാളുടെ വേഷം. മൈ നെയിം ഈസ് ബലറാം  ചാറ്റർജി ഐ ആം  എ ടീച...