Skip to main content

ഇന്‍ബോക്സിയന്‍

                                                    1 Anoushka - Active Now                              8:00 am
Hi
Hi
Good morning have a nice day.

Thank you, wish you the same.
പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?

ഓ എന്തുപറയാന്‍... ഓഫീസില്‍ പോകാന്‍ നില്‍ക്കുകയാണ്
see you later bye
Ok see you later bye
---------------------------------- ***** ---------------------------------



Venu uploaded a photo

Notifications
·         *Venu , you have 59 friend request pending
·        *Jeffery Mathew and 594 other people liked your photo   1m ago
·        *Libin and 78 others were commented on your photo  1m ago
·        *You have memories with Rahul melevettil , Ardra s darsan to look back on today
·        *Jamsheer edakadan posted in yaathrikar group
*Vinduja madathil and 2 others have birthday today. Help them celebrate !

Other 82 notifications

“ശ്ശെടാ ഫ്രണ്ട് ലിമിറ്റ് കഴിഞ്ഞല്ലോ .... ഹ കുഴപ്പമില്ല ലൈക്ക് തരാത്ത കൊറച്ചവന്മാര്‍ ഉണ്ട് പിടിച്ച് പുറത്താക്കാന്‍”
---------------------------------- ***** ---------------------------------



                     Sachin Joy - Active                 8:30
Hi chunk bro
Hi bro , എവിടാ കാണാന്‍ ഇല്ലല്ലോ
മച്ചു ഫോട്ടോ കലക്കി കിടു
Thanks daa . will support you back

ഡാ നിന്നെ നമ്മുടെ facebook group ല്‍ 
ഇപ്പോള്‍ അധികം കാണുനിലല്ലോ...
Sorry മച്ചാ കുറച്ച് ബിസി ആയിപ്പോയി..
ഓ ഇപോള്‍ നമ്മുടെ ഗ്രൂപ്പ്‌ ഒന്നും വേണ്ടല്ലേ.....
നോ ബ്രോ നീ നമ്മുടെ ചങ്ക് അല്ലെ ..
 ശരി എന്നാല്‍ office ല്‍  പോകാന്‍ സമയം ആയി.
ബൈ


Call Ended 
അവന്‍റെ ഒരു ഗ്രൂപ്പ്‌ , ‘സാമുഹികസേവനം’
---------------------------------- ***** ---------------------------------



Notification                                                                                                          9:00 am
·        *Rajeesh and 2k others liked your photo
·        *Riswank t and 238 others were commented on your photo
---------------------------------- ***** ---------------------------------


 Incoming call from Arun punnoorkaavu ……..          9.10 am

ഹലോ വേണു ...
ഡാ അരുണേ കൊറേ ആയല്ലോ വിളിച്ചിട്ട്.പഴയതുപോലെ മെസ്സേജ്ഒന്നും കാണാനില്ലല്ലോ...
ഞാന്‍ facebook and whatsapp ഒക്കെ നിര്‍ത്തിവെച്ചു.
തലക്ക്ഒരു വെളിവ് വന്നത് ഇപ്പോളാണ്.
ഒന്ന് പോടാ ഗ്രാമവാസീ ഇന്നത്തെ കാലത്ത്‌
ഒരു മണിക്കൂര്‍പോലും ഇതൊന്നും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല.
 നിനക്ക് എന്തോ തലക്ക്‌കുഴപ്പം പറ്റിയിട്ടുണ്ട്
ഹ ഹ ഹ ... കൊള്ളാം നിന്നോട്സംസാരിച്ചുജയിക്കാന്‍
 കഴിയില്ല. അവിടെ എന്താ ഒരു ഒച്ചയും ബഹളവും നീ പുറത്താണോ?
ഏയ്‌ അല്ലടാ അത്എന്റെ അടുത്ത ഫ്ലാറ്റ് ലെ ഒരു കിളവന്‍  പടമായതിന്‍റെയാ .കൊറേ തലനരച്ച പാര്‍ടീസ് വന്നിരിപ്പുണ്ട് , രാവിലെ മുതല്‍ തുടങ്ങിയതാ ഇത് മനുഷ്യന് ഒന്ന്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയുന്നില്ല.
ഓ എന്നിട്ട് നീ പോയി കണ്ടോ ?
എപ്പോളാ ബോഡി എടുക്കുന്നത് ?
ഞാന്‍ ഇവിടെ താമസമായ ഈ മൂന്ന്‍  കൊല്ലത്തിനിടെ
 ഇത് വരെ ,ആ വീട്ടുകാരുമായി സംസാരിച്ചിട്ട്പോലുമില്ല.
പിന്നെ ഞാന്‍ എന്തിന് ബോഡി കാണാന്‍ പോകുന്നെ? ആരെ കാണിക്കാന്‍? .അവരുടെ കൊച്ചുമക്കള്‍  അമേരിക്കയിലാണ്
അടുത്ത ആഴ്ചയിലേ അവര്‍ക്ക്‌ ലീവ് ഒള്ളു  , അന്നേരം ആയിരിക്കും അടക്കം .അത് വരെ മോര്‍ച്ചറിയില്‍ വെക്കാനാണ് പ്ലാന്‍ . പൂത്ത കാശ് ഉള്ള ടീംസ് ആണ്  അവര് വെക്കട്ടെ.
എന്നാല്‍ ശരിയെടാ വായനശാലവരെ ഒന്ന്‍ പോകണം പിന്നെ വിളിക്കാം .
ഓക്കേ ശരി എന്നാല്‍ ബൈ
----------------------- Call end -----------------------
അവന്‍റെ ഒരു വായനശാല ഇവിടെ AC യില്‍ ഇരുന്ന്‍ ഒന്ന്‍ ബ്രൌസ് ചെയ്‌താല്‍ കിട്ടാത്ത ഏതു പുസ്തകമാണ് അവന്‍റെ ഓണക്ക വായനശാലയില്‍ ഉള്ളത്

7 missed calls from Raveena
ഇവള്‍ക്ക് എന്താ  എത്ര പറഞ്ഞാലും മനസിലാവില്ലേ.....
ഒഴിവാക്കിയാലും വിട്ടുപോകാതെ കടിച്ചുതൂങ്ങി നിന്നോളും ഓരോ മാരണങ്ങള്‍

      Incoming call from Raveena ……….                   9:30 am
ഹലോ
ഹലോ , നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ
 എന്നെ ശല്ല്യപ്പെടുത്തരുത്തെന്ന് ,നിനക്ക് എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ ...നാശം

 .
ഞാന്‍ ഇപ്പോള്‍നിനക്ക് ശല്ല്യം ആയല്ലെടാ ..എനിക്ക് നിന്നെ മറക്കാന്‍ കഴിയുന്നിലാ ... കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ അതിനു ശ്രമിക്കുകയാണ് പറ്റുനില്ലഡാ...
ആ ...അതൊക്കെ ശരിയായിക്കോളും. എനിക്ക് ഒരു താല്പര്യവുമില്ല നീയുമായി ഒരു റിലേഷന്‍ഷിപ്പിന് .പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞതാണല്ലോ. പ്ലീസ്‌ ഇനി ഇതുംപറഞ്ഞു വിളിക്കരുത് .
സോറി വേണു ഇനി നിന്നെ ശല്യപ്പെടുത്താന്‍ ഞാന്‍ വിളിക്കില്ല. നിന്‍റെ മനസ്സുമാറിയാല്‍ എന്നെ വിളിക്കണം . I still love you ….
കാത്തിരിക്കണമെന്നില്ല...ബൈ
------------------------------- Call end ------------------------------

                               Shyam Prakash – Active Now            9:35 am

ഹായ്‌ ഡാ എവിടെയാടാ ,നിന്നെ ഓണ്‍ലൈന്‍
കാണുന്നില്ലല്ലോ...
ഹായ് ഡാ ഞാന്‍ എവിടെയൊക്കെ ഉണ്ട് ...
കാള്‍ വന്നു ബിസിയായി.
ഓ.. അളിയന്‍ വീണ്ടും ബിസി ആയിതുടങ്ങിയല്ലേ..
ആരാ പുതിയ കക്ഷി .
ഏയ്‌ അതൊന്നും ആയിട്ടില്ല അതിനുള്ള വല
വീശിയിട്ടെ ഒള്ളു... ഇത് ആ രവീണയാണ്  ശല്ല്യമായി ഇപ്പോള്‍

എന്തോ എങ്ങനെ.. ഡാ കള്ളകാവടി എല്ലാം
കഴിഞ്ഞപ്പോള്‍ അവള്‍ നിനക്ക് ശല്യം അല്ലേ....
ഈ പെണ്ണുങ്ങളുടെ ശാപം ഒക്കെ നീ എവിടെ
കൊണ്ടുപോയി കളയുമെടാ
ഒന്ന് പോടാ ഈ അവള്മാര്‍ക്ക്
എല്ലാം ദിവ്യ പ്രണയം ആണല്ലോ ....
വെറും ടൈം പാസ്സ്.നമ്മുടെ കയ്യിലെ
ക്യാഷ്‌ തീര്‍ന്നാല് ഇവള്‍മാരും ഇട്ടേച്ചു പോകും.
അത് ആയിരിക്കാം പക്ഷേ രവീണ
ആ ടൈപ്പ് അല്ല അവള്‍
 sincere  ആയിരുന്നില്ലേ...
അവളില്‍ എങ്കിലും നിനക്ക് ഒന്ന് ഫിക്ക്സ് ആകാമായിരുന്നു .

ഓ പിന്നേ എടാ ലോലാ  ആറു മാസത്തില്‍
കൂടുതല്‍ എങ്ങനാടാ ഒരു പെണ്ണിനെ  വച്ചോണ്ടിരിക്കുന്നത്.
നീ ഈ
tissue paper കണ്ടിട്ടില്ലേ യുസ്സ് ചെയ്യുന്നതിന് മുന്‍പ്‌
കാണാന്‍ നല്ല ഭംഗി ആയിരിക്കും .സൂക്ഷിച്ചുവെക്കുവാന്‍
ഓക്കെകകക തോന്നും , പക്ഷേ ഉപയോഗിച്ചുകഴിഞ്ഞാല്‍പിന്നെ
അതിന്‍റെ സ്ഥാനം ട്രാഷിലാണ് . അതുപോലെതന്നെയാ ഇതും .

നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല .. അര്‍മാധിച്ചോ
ഇതൊന്നും പറഞ്ഞാല്‍  നിന്നെപോലുള്ള
പാല്‍ കുപ്പികള്‍ക്ക് മനസ്സിലാവില്ല . പണ്ടെങ്ങാണ്ട്
ഒരു പെണ്ണ് തേച്ചു എന്ന്‍ പറഞ്ഞ് ഇപ്പോളും
അവളെ ഓര്‍ത്ത്‌  ദേവദാസ്‌ ആയി ഇരിക്കുന്നവനല്ലേ നീ ..

എടാ എന്‍റെ പ്രണയത്തില്‍ ഒരു സത്യമുണ്ട്.
എന്‍റെ പ്രണയത്തില്‍ ഞാന്‍ സന്തുഷ്ടനാണ് .
പ്രണയത്തിന്‍റെ വിജയം വിവാഹം മാത്രമല്ല , മരണംവരെയും പ്രണയിക്കുക എന്നതാണ്
ഓ ആയിക്കോട്ടെ സഖാവേ ...
ഞാന്‍ ഇല്ലാ .. ഞാന്‍ പോയി വലതും കഴിക്കട്ടെ

ശരിയെടാ പിന്നെ കാണാം
                -------------------------------- * -----------------------------------------


Notifications                                                                                                       6.30 pm
·          Aravind kumar and 2.8K others recently liked your photo
·         Maneesha and 612 othes commended on your photo
·         Pravathi sukumar accepted your friend request
Other 75 notifications


                Parvathi sukumar – active                    6:30 pm

Hi Parvathi
Hi
പാര്‍വതി എന്തുചെയുന്നു ?
ഞാന്‍ bsc. Physics നു പഠിക്കുന്നു .
 
ഓ എവിടെയാ വീട്?
എന്‍റെ വീട് ആറ്റിങ്ങല്‍ . ഇയ്യാള്‍ എന്ത് ചെയുന്നു ? എവിടെയാ സ്ഥലം ?
ഞാന്‍  ഇവിടെ കൊച്ചിയില്‍ ഒരു IT കമ്പനിയില്‍ വര്‍ക്ക്‌ ചെയുന്നു .
പാറുട്ടി ഫുഡ്‌ കഴിച്ചോ ?
mm.
ചേട്ടന്‍ സിംഗിള്‍ ആണോ ?

സിംഗിള്‍ ആണെങ്കില്‍ നീ നിന്റെ പെങ്ങളെ കെട്ടിച്ചു തരുമോടാ  ഒന്ന്‍ നിര്‍ത്തിയിട്ട് പോടാ ഊളെ....
------------------------------------------*----------------------------------------


Parvathi sukumar unfriended
Parvathi sukumar blocked
Parvathi sukumar clear chat history

ഓരോ ഞരമ്പ് രോഗികള്‍ ഇറങ്ങിക്കോളും fake accound ഉണ്ടാക്കികൊണ്ട് . ഇവനൊക്കെ എന്തിന്റെ കഴപ്പാ ....

                
                              Riya Roy – active                                   11.59 pm

Good Night . sweet dreams , take care

Same to you .

                            Ardra S Darshan – active                          11.59 pm

Good Night . sweet dreams , take care
Gdnyt dear……… miss u

                                                           Riswan – active                                12.01 am

Good Night . sweet dreams , take care
ഇത്ര പെട്ടന്നൊ .. ഓ ശരി ഗുഡ് നൈറ്റ്‌

                                          Harsha E H  –active                               12:01 am

Good Night . sweet dreams , take care
Morning ആയല്ലോ ..
ഓ ആയിക്കോട്ടെ മാഡം.
Good Moring
Bye  see you … Take care

                                                  Roopa V Ramesh - Active                         6:00 am

Good morning dear, have nice day
Good morning sweetie
                                    Sarath A R – Active  now                   6:15 am

Good morning, have nice day
Good moring daa


Rinju – Active  Now                   6:20 am

Good morning, have nice day

                            Amrutha V M - Active                               6:25 am

Good morning, have nice day
സുപ്രഭാതം
---------------------------------------------------------------------------
             Incoming call from  Hari…..                                    6:30 am

ഹലോ അളിയാ
ഹലോ ഡാ ഹരി
നീ എവിടാടാ ??
ഫ്ലാറ്റില്‍ ഈ വെളുപ്പാന്‍കാലത്ത് എവിടെ
 പോകാനാ ഞാന്‍ ...
ആ അതും ശരിയാ അല്ല നിന്റെ രാവിലത്തെ ഓട്ടം
നിര്‍ത്തിയോ അപ്പോള്‍ ?
ആ അതൊക്കെ നിര്‍ത്തി , അതൊരു കോട്ടയംകാരി
അച്ചായത്തിയെ കണ്ട്തുടങിയ ഓട്ടമാ മോനെ അവള് ബംഗാളുരിലേക്ക് പോയപ്പോള്‍ എന്‍റെ ഓട്ടവും നിന്നു. നീ വിളിച്ച കാര്യം പറ .
നിനക്ക് ഈ വീക്ക്‌ എന്‍ഡില്‍ പരുപാടി ?
ഒരു ട്രിപ്പ്‌ പോയാലോ ? നീയും ഞാനും കാര്‍ത്തിക്കും
പിന്നെ ശരത്തും ...
അടിപൊളി ഞാന്‍ റെഡി എനിക്ക് പ്രത്യേകിച്ച്
പരിപാടി ഒന്നും ഇല്ലാ. ഇനി വല്ല മീറ്റിംഗ് വരുമോയെന്ന് അറിയില്ല ഞാന്‍ വെള്ളിയാഴ്ച കന്ഫോര്‍മേഷന് പറയാം
അല്ല ആ ശരത്കൂടി വേണോ ?
അവന്‍ ആണെങ്കില്‍ വെള്ളവും അടിക്കില്ല മറ്റുള്ളകാര്യങ്ങളിലും താല്പര്യമില്ല .

എടാ സംഭവം ശരിയാണ്.ഒന്നും
കാണാതെ ഞാന്‍ പറയില്ലല്ലോ ..
അവനെ വിളിച്ചാല്‍ അവന്‍ വണ്ടി ഓടിച്ചോളും
checking   പേടിക്കണ്ടാ നമുക്ക്‌ രണ്ടെണ്ണം അടിച്ചാലും
വിഷയമിലല്ലോ .....
ഓ അവന്‍റെ ഒരു ബുദ്ധി. പിന്നെ ചുളുവിനു ഒരു
ഫോട്ടോഗ്രാഫറെകൂടി കിട്ടിലേ.
അല്ല എങ്ങോട്ടാ ട്രിപ്പ്‌ ?
ഒന്നെങ്കില്‍ ഗോവ അല്ലെങ്കില്‍ കല്‍ക്കട്ടാ
കല്‍ക്കട്ട വേണ്ടാ ദൂരം കൂടുതലാ . ഗോവ മതി .
പിന്നെ കഴിഞ്ഞതവണ പിടിച്ച
agent മതി
അതാകുമ്പോള്‍ റിസ്ക്ക് ഇല്ല സേഫ് ആണ്‍ .
പിന്നെ നല്ല സ്റ്റഫും കിട്ടും .
അതൊക്കെ സെറ്റ്‌ ആണ്‍ ബ്രോ .
ഓള്‍റെഡി
  വിളിച്ചു സെറ്റ്‌ ആകിയിട്ടുണ്ട്..
പൊളിച്ചു ... അപ്പോള്‍ ശരി എല്ലാം പറഞ്ഞപോലെ
 ബൈ
------------------------Call end-------------------------


               

Venu, you have notifications pending
·       Prakash  P K and 98 others liked on a photo that you’re tagged in 
·       Praveen and 4.5k others recently liked your photo
·       Aiswariya ravi and 840 others commented on your photo


Aiswariya Ravi uploaded her relationship status

In a relationship with Abhijith Krishnan
---------------------------------- ***** ---------------------------------


                       Sanjay satheesh- Active Now            7:20am

ഡാ സഞ്ജു
ഹായ് ഡാ പറ നീ ഇന്ന്‍ ഓഫിസിലേക്ക്
ഇല്ലേ ?
ഉണ്ടെടാ . നീ ഐശ്വര്യയുടെ സ്റ്റാറ്റസ് കണ്ടോ ?
ഹാ കണ്ടു കണ്ടു ..
ഇതെപ്പോള്‍? ഞാന്‍ അറിഞ്ഞില്ലലോ
ഒരാഴ്ചയായി രണ്ടും കൂടെ കുറുകാന്‍ തുടങ്ങിയിട്ട്
രണ്ടിന്റെയും സെയിം ഡേ ലീവ് ...
എന്നാലും അവളെ സമ്മതിക്കണം.
രണ്ട് ആഴ്ച ആയിട്ടല്ലേ ഒള്ളു വരുണുമായി
ബ്രേക്ക്‌അപ്പ്‌ ആയിട്ട്...
പിന്നലാതെ ഇവളെതാ സാധനം
നീ വരുണി
ന്‍റെ കാര്യയം അറിഞ്ഞില്ലേ ?
അറിഞ്ഞു അളിയന്‍ കൈ മുറിച്ചതല്ലേ...
നാണം ഉണ്ടോ ആ നാറിക്ക് ..
അല്ല അവള് പഠിച്ചോളും
വരുണ്‍ അല്ല  അഭിജിത്ത്‌...
ഹി ....ഹി ... അതെനിക്കറിയില്ലേ മച്ചു ..
link വരുമ്പോള്‍ പറയണേ....ഹ ഹ ഹ
പിന്നില്ലാതെ ....ഹ ഹ ഹ ഹ
ശരിയെന്നാല്‍ ബൈ
--------------------------- *  ---------------------------
Libin uploaded a new status

ഫേസ്ബുക്കിലും
വാട്ട്സാപ്പിലും
മരം വളരില്ല മിസ്റ്റര്‍

മരം
മണ്ണിലേ
വളരൂ
ഇന്ന്‍ ലോക പാരിസ്ഥിതി ദിനം മരം നടൂ പ്രകൃതിയെ സംരക്ഷിക്കൂ .............
ഓ ഇന്ന്‍ ജൂണ്‍ 5 ആണല്ലോ മറന്നു പോസ്റ്റ്‌ ഇട്ടിലാ...

Venu uploaded a new status

മരത്തൈകള്‍ നടൂ നല്ലോരോ നാളേക്ക്
മരം മണ്ണിന്റെ വരം
#ജൂണ്‍­­_5
#world_environmental_day
---------------------------------- ***** ---------------------------------
Noticications
·       Vishnu vinay and 439 othes likes your photo 1m ago
·       Rakesh varma and 58 others were commented on your photo 1m ago


Jishnu  uploaded a new status                        7:00pm

#I_support_Amrutha
#justices_for_Amrutha
---------------------------------- ***** ---------------------------------
                          Jishnu –active                                         7:08 pm
ഡാ നിന്റെ സ്റ്റാറ്റസ് കണ്ടു എന്താ സംഭവം ?
നീ ഏതു ലോകത്താടാ.. നീ ഒന്നും
അറിഞ്ഞില്ലേ ഇന്നലെ
20 വയസ്സുള്ള ഒരു
പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന്‍
പീഡിപ്പിച്ച് കൊന്നു. അവളെ ട്രാപ്പില്‍പെടുത്തിയതാ.
എന്നിട്ട് കേസ് ഒന്നും ആയില്ലേ ?
കുട്ടിയുടെ വീടുകാരുടെ പരാതിയില്‍ കേസ് എടുത്തു .
ചെക്കന്മാര്‍ നല്ല പിടിപാടുള്ള വീടിലെയാ ...
നാളെ ഒരു പ്രതിഷേധ ധര്‍ണ  സംഘടിപ്പിച്ചിട്ടുണ്ട്
പറ്റുമെങ്ങില്‍ നീ കൂടി വാ
നോക്കാമെടാ
പിന്നെ ഒരു ഫേസ്ബുക്ക്പേജ് ഉണ്ടാക്കിയിട്ടുണ്ട്
justices for amrutha എന്ന്‍ ഒന്ന്‍ ലൈക്ക് ചെയ്തെക്കണേ..
പിന്നെന്താ ലൈക്ക് ഷുവര്‍
----------Call End----------
    ഓ പിന്നെ അവന്റെ ഒരു ധര്‍ണ.. എന്തായാലും ഒരു പോസ്റ്റ്‌ ഇട്ടേക്കാം ഒരു 2k ലൈക്ക് എങ്കിലും കിട്ടതിരിക്കില്ല...

Venu uploaded a new status
നമ്മുടെ സഹോദരിമാരുടെ സംരക്ഷണം അത് നമ്മുടെ കടമയാണ് അതിനായ്‌ നമുക്ക്‌ അണിചേരാം ... പ്രമുഖരായ പ്രതികളെ നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരുക.
#I_support_Amrutha
#justices_for_Amrutha


Noticication
·       Reshma ramesh and 530 others liked your status 1m ago
·       Kaveri , Amrutha and 80 others commented on your status
 ­1m ago

---------------------------------- ***** ---------------------------------
            Incoming call from Amma…..                         7:30 pm

ഹലോ മോനേ ....
അമ്മേ ഞാന്‍ ഇപ്പോള്‍ ഓഫീസില്‍ നിന്നും
വന്നതേ ഒള്ളു വളരേ 
tired  ആണ് , ഞന്‍
പിന്നെ വിളിക്കാം വിശേഷിച്ച് ഒന്നും ഇല്ലല്ലോ.....?

ഇല്ല മോനെ...എന്നാല്‍ മോന്‍ കിടന്നോളു അമ്മ പിന്നെ വിളിക്കാം    ..
………................... call end …………………….

            Incoming call from Aparna………..                 7:31 pm

ഹലോ അപ്പൂ ...

ഹായ് ഡിയര്‍ .. ഞാന്‍ വീട്ടില്‍ ഇരുന്നു മടുത്തു
നമുക്ക്‌ ഒരു മൂവി ക്ക് പോയാലോ ? ഫ്രീയാണോ?

പിന്നെന്താ . റോയല്‍സ്‌ നിന്ന് ഡിന്നര്‍ പിന്നെ മൂവി  എന്നാല്‍
അപ്പു റെഡി ആയിരുന്നോ ഞാന്‍ 
30 മിനിറ്റ്സ്ല്‍ എത്താം

ഓക്കേ കുട്ടാ  ബായ്‌ ലവ് യു .....
------------------------------- call end ---------------------------------

Incoming call from Amma………………..                          10:20 am

ഹല്ലോ മോനെ
എന്തുണ്ടെങ്കിലും വേഗം പറയൂ അമ്മെ ഞാന്‍
 ഇപ്പോള്‍ ഓഫീസിലാണ്

മോനേ ബ്രോക്കര്‍ പുതിയ ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട് . കുട്ടിയെ ഞങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും ഇഷ്ട്ടപ്പെട്ടു. കുട്ടി ബംഗാളുരില്‍ നേഴ്സാണ് ...

എവിടെ? ബംഗാളുരിലോ ?
അമ്മേ... ഞാന്‍ പറഞ്ഞിട്ടില്ലേ നാട്ടില്‍ പഠിച്ച കുട്ടികള്‍ മതി എന്ന്‍ ഫേസ്ബുക്ക് വാട്ട്‌സ്അപ്പ്‌ ഉം ഇല്ലാത്ത കുട്ടി ആണെങ്കില്‍ വളരേ സന്തോഷം

അങ്ങനെയാണെങ്കില്‍ ഞാന്‍ അച്ഛനോട്പറയാം  അവനിഷ്ട്ടപ്പെട്ടിലാ എന്ന്‍...
അതായിരിക്കും നല്ലത്

നീ എന്നാ ഇനി നാട്ടിലേക്ക്‌ കുറേ നാളായില്ലേ
വന്നിട്ട് . അമ്മൂമ്മക്ക് നിന്നെ കാണണം എന്ന്‍ പറയാന്‍ തുടങ്ങിയിട്ട് മുന്ന്‍ആഴ്ചയായി...

കണ്ണുകാണാത്ത അമ്മൂമ്മക്ക്
ഞാന്‍ വന്നിട്ട് ഇനി ഇപ്പോള്‍എന്ത് കാണാനാ ???

എന്നാലും മോനേ .. ഞങ്ങള്‍ക്കും നിന്നെ ഒന്ന്‍കാണണ്ടേ ?

അടുത്തൊന്നും ലീവ് ഇല്ലാ . ഒരു കാര്യം ചെയ്യാം ഞാന്‍ വിഷ്ണുവിനോട് വൈകുന്നേരം അങ്ങോട്ട്‌ വരാന്‍ പറയാം അവന്‍ വീഡിയോ കാള്‍ ചെയ്തു തരും ... ശരി ജോലിയുണ്ട് .

----------------------------------- call end----------------------------------



                      COLLEGE DAYS   (Whatsapp group)             12:30pm

Good Morning guys , pls let’s have a get-together  soon , those guys who are in Chennai and Bangalore fix a date

Sidharth:
Sure will do

Crisu:
Very nice message received after long time . this is such a beautiful msg please do read it
Read more……
Guys pls fix a date soon
Naveen:
aug 10 ?
others guys pls fix a date

Crisu:
No aug 11 , its Friday the we get 3 days other days are second Saturday and Sunday .

Karthika :
Any weekend ..

Sreeraj :
Sure , me too
Other guys reply fast

              
              Arun punnoorkaavu – Active  Now            5:10 pm

ഹി ഡാ
ഹായ് ഇതാര് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്‌ ഒക്കെ നിര്‍ത്തി എന്ന്‍ പറഞ്ഞ മഹാനോ ..
നീ ഫോഴ്സ് ചെയ്തത്കൊണ്ടാ ഞാന്‍ വീണ്ടും ഇത് യൂസ്സ്‌ ചെയ്യാന്‍ തുടങ്ങിയത് ..
ഹാ വളരേ നല്ല തീരുമാനം ..
നീ എപ്പോള്‍ എവിടെയാ ?

ഞാന്‍ ഓഫീസില്‍ നിന്ന്‍ ഫ്ലാറ്റ്ലേക്ക്‌
പോയിക്കൊണ്ടിരിക്കുകയാ..
ബസ്സ്‌ല്‍ ആണോ ?

അല്ലേടാ ബൈക്കില്‍ പുതിയ FZ-2  എടുത്തത് നീ അറിഞ്ഞില്ലേ. പോസ്റ്റ്‌ ഇട്ടിരുന്നലോ ...
ഇല്ലെടാ .....അമ്മയെ കണ്ടപ്പോള്‍ നിനക്ക് അടുത്തൊന്നും ലീവ്
ഇല്ല എന്ന്‍പറഞ്ഞു..

mm.

ഡാ ഞാന്‍ പറഞ്ഞിരുന്ന കാര്യം..
(Typing….)
ഡാ ......
ന്‍റെ ജോലിയുടെ കാര്യമാ ...നീ നോക്കാം എന്ന്‍ പറഞ്ഞിലെ
(Typing….)

ഡാ ....പോയോ ?

Voice calling ………………….                                                           5.30pm

 ഡാ വേണു എന്താടാ മെസ്സേജ് ഇല്ലാതെ ..
ഹലോ ,നിങ്ങളുടെ ചെങ്ങായി ഫോണില്‍
കുത്തികൊണ്ട് വണ്ടി ഓടിചിട്ട് ഇപ്പോള്‍ ഒരു ബസ്സ്‌ നു അടവേച്ചിട്ടുണ്ട്.

അയ്യോ ...
‘അപ്പോളോ’ ഹോസ്പ്പിറ്റലിലെക്ക് കൊണ്ട് പൊയ്ക്കൊണ്ടിരിക്കുകയാ. അറിയിക്കേണ്ടവരെ വേഗം അറിയിച്ചോളൂ..ഹോസ്പിറ്റലില്‍ ആക്കിയിട്ട് ഞങ്ങള്‍ പോകും.
ഈ കുരിശെടുത്ത് തലയില്‍ വെക്കാന്‍ ഞങ്ങള്‍ ഇല്ലാ..

------------------------------------------ call end ---------------------------------------


                                 Arun calling Hari……                            7:00 am

ഹലോ ഹരി നീ അറിഞ്ഞോ ? നമ്മുടെ വേണു മരിച്ചു  ഇന്നലെ വൈകുന്നേരം ആയിരുന്നു
അയ്യോ എങ്ങനെ ?
ബൈക്ക് ആക്സിഡന്റ് ആയിരുന്നു..
സ്പോട്ടില്‍ തന്നെ തീര്‍ന്നു.ഞാന്‍ ഇന്ന്‍ വെളുപ്പിനാ എത്തിയത്.

ബോഡി ഇപ്പോള്‍ എവിടെയാ ?

അവന്റെ ഫ്ലാറ്റില്‍ ഉണ്ട്‌. എല്ലാവരേം അറിയിച്ചു അച്ഛനും അമ്മയും പിന്നെ രവീണയും മാത്രമേ ഇപ്പോള്‍ ഇവിടെയൊള്ളൂ.
ഓഫീസില്‍നിന്ന പ്യുണ് വന്നു റീത്ത്‌ വെച്ചിട്ട് പോയി ..വേറെ ആരേം ഈ വഴിക്ക്‌ കണ്ടില്ലാ .... ഉച്ച വരെ ഇവിടെ വെച്ചിട്ട് പിന്നെ നാട്ടിലേക്ക്‌ കൊണ്ടുപോകാനാ തീരുമാനിച്ചിരികുനത്..നീ വരുന്നില്ലേ

അയ്യോടാ ഞാന്‍ എപ്പോള്‍ ബംഗാലൂരില്‍ ആണ് ഒരു മീറ്റിംഗ് ..ടൈം ആയി ബൈ ....

------------------------------------ call end  ------------------------------------
ഫേസ്ബുക്ക് ല്‍ ആയിരക്കണക്കിനു ചുങ്ക്സ് ഉള്ളവനാ
ചത്തപ്പോള്‍ തന്തേം തള്ളേം അവന്‍ തേച്ച പെണ്ണും മാത്രം .... കഷ്ട്ടം

Arun uploaded a status

ഞങ്ങളുടെ പ്രിയങ്കരനായ വേണുവിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍”


Notifications:
·         Arun you have 31 unread  messages pending
·         Aparna ,  krishnu and 244 others liked your status 1m ago
·         Arun alex , jay and 87 others commented on your status 1m  ago
·         Vyshnavu and 789 others recently liked your photo

വേണു പറഞ്ഞപോലെ ലൈക്‌ ഒക്കെ കിട്ടി തുടങ്ങിയല്ലോ ..കൊള്ളാംഇതൊരു സംഭവംതന്നെ ...


Arun active now

Comments

  1. a simple yet strong story,.. really liked the way you developed the thread. it was engaging , hilarious and thought provoking.

    ReplyDelete

Post a Comment

Popular posts from this blog

കോട്ടമതിൽ

തോർത്തിൽ പൊതിഞ്ഞ നിധി നെഞ്ചോട് ചേർത്ത് ജീവൻപണയം വെച്ച് ഓടുകയാണ്, പുറകെ നാട്ടുകാരുടെ കൂക്കുവിളികൾ കേൾക്കാം. ഇടവഴിയുടെ ഇരുവശങ്ങളിലുമായി ഒരാൾ പൊക്കത്തിൽ കൊട്ടാരത്തിന്റെ മതിലുകൾ. മറുവശത്തുനിന്ന് ആരോ ഓടി വരുന്നുണ്ട്... മതിൽപൊത്തിന്റെ ഇളകിനിന്ന കല്ല് മറച്ചിട്ട് കൊട്ടാരവളപ്പിലേക്ക് ചാടി. ഏതാനും നിമിഷങ്ങൾ..... മതിലിനപ്പുറം, അമ്പലത്തിൽ കയറിയ കള്ളനെ തിരഞ്ഞോടുന്ന നാട്ടുകാരുടെ ആർത്തുവിളികൾ. ശ്വാസം അടക്കിപ്പിടിച്ച് കണ്ണുകളടച്ചിരുന്നു. കണ്ണുതുറന്നപ്പോൾ വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു, ഇനി ഇരുട്ടുവീഴാതെ ഇവിടെ നിന്ന് പോകാൻപറ്റില്ല. ഭാഗ്യം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ കൊട്ടാരത്തിൽ എന്നെ ആരും അന്വേഷിക്കില്ല. എഴുന്നേറ്റ് കൊട്ടാരത്തിനടുത്തേക്ക് നടന്നു. ചെറുപ്പം മുതൽ ഇതിനകം ഒന്ന് കാണണം എന്ന് മോഹിച്ചതാണ്. ഭൂതമുണ്ട് പ്രേതമുണ്ട് എന്ന് പറഞ്ഞ് മുത്തശ്ശി വഴിയിൽ നിന്ന്പോലും നോക്കുവാൻ സമ്മതിക്കിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറി വിശാലമായ അറകൾ. നൂറുകൊല്ലത്തെ പഴക്കം കണ്ടാൽ പറയില്ല. എല്ലാം കാലപ്പഴക്കം തോന്നിക്കാത്തവ. അതിവിചിത്രമായ മനോഹരമായ ഒരു പെട്ടി, കയ്യിലെടുത്തു നല്ല ഭാരം. " അത് തിരുമുൽപ്പാടിന്റെയാണ്, വല...

തിരികെ

ഹൗറാ ബ്രിഡ്ജ് ,എന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടേയുള്ളൂ ഈ നിർമിതി .ദൂരെ നിന്നു നോക്കുമ്പോൾ ഉറുമ്പുകളെ പോലെ ഓടി നടക്കുന്ന വാഹനങ്ങൾ .ഇമവെട്ടാതെ ഈ കൗതുകം നോക്കുവാൻ തോന്നും. വർഷങ്ങൾക്കു മുൻപ് നാടും വീടും വിട്ട് ഗതികിട്ടാ പ്രേതം പോലെ അലത്ത് വന്നു നിന്നത് ഇതേ പാലത്തിനു മുന്നിലാണ് . ജീവിക്കണം എന്ന വാശിയായിരുന്നു , കൈയിലുണ്ടായിരുന്നത് ഒരാഴ്ച കൂടി പിടിച്ചു നിൽക്കാനുള്ള പണവും ജീവനോടൊത്ത് സ്നേഹിക്കുന്ന ക്യാമറയും.   പണമുണ്ടാക്കാനായിരുന്നു പിന്നീടുള്ള ഓട്ടം. അല്ലലറിയാതെ ഇത്രയും നാൾ ജീവിച്ച ഇരുപതുകാരന്  ആകെ അറിയാവുന്നത് കുറച്ച് കണക്ക് കൂട്ടാനും ഫോട്ടോ എടുക്കാനും  മാത്രം. അന്യൻറെ എച്ചിൽ പാത്രം കഴുകാനും മേശ തുടയ്ക്കാനും അറപ്പായിരുന്നു, അങ്ങനെ ജീവിതത്തിലാദ്യമായി പട്ടിണികിടന്നു. ഒരു കണക്കെഴുത്തുകാരന്റെ  പോസ്റ്റ് അന്വേഷിച്ചുള്ള നടത്തമായിരുന്നു പിന്നീട്. അപ്പോഴാണ് ബലേറാം ചാറ്റർജി എന്ന മനുഷ്യനെ കാണുന്നത്. നീണ്ടു മെലിഞ്ഞു വെളുത്ത്, അലക്കി നരച്ച ഒരു ജുബ്ബയും അറ്റങ്ങൾ പൊട്ടിയ ഒരു കണ്ണാടിയും അതായിരുന്നു അന്ന് അയാളുടെ വേഷം. മൈ നെയിം ഈസ് ബലറാം  ചാറ്റർജി ഐ ആം  എ ടീച...